ദോഹ:ദോഹയിൽ ഇനി കളിപ്പാട്ടങ്ങൾ കഥപറയുന്ന നാളുകൾ.
കുട്ടികളുടെയും കളിപ്പാട്ടങ്ങളുടെയും വമ്പൻ ഉത്സവമായ 'ഖത്തർ ടോയ് ഫെസ്റ്റിവൽ' (Qatar Toy Festival) പുത്തൻ വിനോദ മേഖലകളും അനുഭവങ്ങളുമായി വീണ്ടുമെത്തുന്നു. വിസിറ്റ് ഖത്തറിന്റെ 'ഹലാ സമ്മർ' (Hala Summer) കാമ്പെയ്ന്റെ ഭാഗമായി, 'കൽപനകൾക്കപ്പുറം, വിനോദത്തിന്റെ നവലോകം' (More to Imagine, A Whole World of Fun) എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. ......
ദോഹ: രാജ്യത്തിന്റെ ആഭ്യന്തര ഭക്ഷ്യസുരക്ഷാ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് ഹമദ് പോർട്ടിലെ ബൃഹത്തായ ഭക്ഷ്യസംഭരണ-സംസ്കരണ പദ്ധതി അന്തിമഘട്ടത്തിലേക്ക്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള മെഗാ പ്രൊജക്റ്റിന്റെ 98 ശതമാനം നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്ര മെഡിസിൻ, സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കുമായി അത്യാധുനികമായ 'മൈക്രോബയോം സർവീസ്' (Microbiome Service) ആരംഭിച്ചു. കൃത്യതയാർന്ന രോഗനിർണ്ണയവും ചികിത്സയും (Precision Medicine) വ്യക്തിഗത ആരോഗ്യപരിപാലനവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
മനുഷ്യശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ (microorganisms) സങ്കീർണ്ണമായ കൂട്ടായ്മകളെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ആരോഗ്യത്തിലും രോഗാവസ്ഥകളിലും അവ ചെലുത്തുന്ന സ്വാധീനം കണ്ടെത്താൻ ഈ പരിശോധനയിലൂടെ സാധിക്കും. ......
ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആഗോള കാമ്പെയ്നായ 'ലെറ്റ്സ് മൂവ്' (Let’s Move) പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച്, 'എജ്യുക്കേഷൻ എബോവ് ഓൾ' (EAA) ഫൗണ്ടേഷനും പ്ലേസ് വെൻഡോമും സംയുക്തമായി 'ലെറ്റ്സ് മൂവ് ഫോർ എജ്യുക്കേഷൻ' കമ്മ്യൂണിറ്റി വാക്ക് സംഘടിപ്പിച്ചു. 2026 ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്ലേസ് വെൻഡോം മാളിലാണ് ഇൻഡോർ നടത്തവും ജോഗിംഗും സംഘടിപ്പിച്ചത്.
യുവാക്കൾ, കുടുംബങ്ങൾ, ടീം ഖത്തറിലെ കായികതാരങ്ങൾ, വിവിധ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ......
ദോഹ: അന്താരാഷ്ട്ര ക്രിക്കറ്റ് വേദികളിൽ ഖത്തറിനെ പ്രതിനിധീകരിക്കാൻ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് സുവർണ്ണാവസരം. സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനികളായ മെഹ്സ മെഹ്വിഷ്, ക്രിസ്റ്റീന ജേക്കബ്, ജസ മറിയം എന്നിവരാണ് ഖത്തർ ക്രിക്കറ്റ് അസോസിയേഷന്റെ (QCA) ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
സുൽത്താൻ ബത്തേരി: വയനാട് പൂമല സ്വദേശി ഹേമചന്ദ്രൻ കൊലക്കേസിലെ മുഖ്യപ്രതിയായ കണ്ണൂർ ഉളിക്കൽ സ്വദേശിനി ലീബയെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലീബയെ പിടികൂടിയത്. ......
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘കാണാനില്ല’ എന്ന സന്ദേശവുമായി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ‘മിസ്സിങ്’ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ഞായറാഴ്ച രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. ......
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കോഴിക്കോടേക്കുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെവിമാനയാത്ര മുടങ്ങിയ സംഭവത്തിൽ നടപടികൾക്ക് കേരള ഹൗസ് റസിഡൻ്റ കമ്മീഷണർ പുനീത് കുമാർ നിർദേശം നൽകി. സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുന്ന പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ ഉണ്ടായേക്കുമെന്നാണ് വിവരം.
നിലവിൽ വിദേശത്തുള്ള റസിഡൻ്റ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ......